കൊട്ടിയം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് സമഗ്രമായ അന്വേഷണമാണ് പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത്.
കഴിഞ്ഞ ദിവസമാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പതിനാലുകാരനെ തട്ടിക്കൊണ്ടുപോകാൻ വാഹനത്തിലെത്തിയ സംഘം ശ്രമിച്ചത്. പ്രതിയെ തടഞ്ഞ കുട്ടിയുടെ സഹോദരനെ പ്രതി ക്രൂരമായി മർദിച്ചിരുന്നു. പിന്നാലെയാണ് കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതും പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടിയതും.
0 تعليقات