banner

അഞ്ചാലുംമൂട്ടിൽ യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമം; യുവാവ് പിടിയിൽ

അഞ്ചാലുംമൂട് : യുവതിയെ ബലമായി തട്ടിക്കൊണ്ടുപോയി വിവാഹം നടത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ അനന്ദു (23) ആണ് പോലീസ് പിടിയിലായത്.

കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തങ്കശ്ശേരി സ്വദേശിനിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിയുമായി മുൻപ് അനന്ദു അടുപ്പത്തിലായിരുന്നു. തുടർന്ന് ആശുപത്രിയിലെ ജോലി കഴിഞ്ഞിറങ്ങിയ യുവതിയെ യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി കൊണ്ടു പോകുകയും ഫോൺ വിളിച്ച് വിവരം ബന്ധുക്കളെ അറിയിക്കാൻ ശ്രമിച്ച യുവതിയെ അനന്ദു മർദിക്കുകയും ചെയ്തു.

വിവാഹാഭ്യർത്ഥന നിരസിച്ച വിരോധത്താലാണ് യുവതിയെ യുവാവ് തട്ടിക്കൊണ്ടു പോയി വിവാഹം നടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് അഞ്ചാലുംമൂട് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

إرسال تعليق

0 تعليقات