banner

കൊല്ലത്ത് ആയുർവേദ ഡോക്ടർക്ക് നേരെ തെരുവുനായ ആക്രമണം

കൊല്ലം : കുന്നത്തൂരിൽ ആയുർവേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു. 

ksfe prakkulam

നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനു നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഡോക്ടറുടെ വലതുകൈപ്പത്തിക്ക് പരുക്കേറ്റു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പരുക്കേറ്റ ലിബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 

അതേസമയം, തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ രംഗത്തുവന്നു. 

തെരുവ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏൽപ്പിച്ച് ഇവർക്ക് നിശ്ചിത തുക നൽകുന്ന രീതിയിലാകും പദ്ധതി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് എന്ന ആശയം നടപ്പാക്കുന്നത്.

Post a Comment

0 Comments