banner

bail-to-two-persons-including-first-accused-in-valayar-pocso-case വാളയാർ പോക്സോ കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ രണ്ടുപേർക്ക് ജാമ്യം



പാലക്കാട് : വാളയാർ പീഡനക്കേസിൽ രണ്ടു പ്രതികൾക്ക് ജാമ്യം. 

ksfe prakkulam


ഒന്നാം പ്രതി പാലക്കാട് പാമ്പാംപള്ളം കല്ലംകാട് വി. മധു, മൂന്നാം പ്രതി ഇടുക്കി രാജാക്കാട് മാലുതൈക്കൽ ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.

വാളയാർ കുട്ടികളുടേത് ആത്മഹത്യയാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത് പരിഗണിച്ച്, കോടതി പ്രതികൾക്ക് ജാമ്യം നൽകുകയായിരുന്നു.
കേസിലെ രണ്ടാം പ്രതി എം. മധുവിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ പ്രതിയായ പ്രദീപ് കുമാർ എന്നയാൾ ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതി ജുവനൈൽ കോടതിയിൽ വിചാരണ നേരിടുകയാണ്. നിലവിൽ എല്ലാ പ്രതികളും ജയിൽ മോചിതരാണ്. കേസ് സി.ബി.ഐ പുനഃരന്വേഷിക്കണമെന്ന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ്, കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

إرسال تعليق

0 تعليقات