banner

തിരുവോണ ദിവസം ബിവറേജസ് പ്രവർത്തിക്കില്ല; തിരക്കൊഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ

തിരുവനന്തപുരം : സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകൾ തിരുവോണ ദിവസം(സെപ്‌തംബർ എട്ട്) തുറന്നു പ്രവർത്തിക്കില്ല. 
ksfe prakkulam

ബെവ്‌കോ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സംസ്ഥാനത്തെ ബാറുകളെല്ലാം തിരുവോണ നാളിലും തുറന്നുപ്രവർത്തിക്കും. അവധി പരിഗണിച്ച് ഇന്നും ഉത്രാട ദിനമായ നാളെയും ബെവ്കോ ഔട്ട്‌ലെറ്റുകളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്നാണ് വിവരം. ശക്തമായ തിരക്ക് അനുഭവപ്പെട്ടേക്കാമെന്നതിനാലാണിത്.

മദ്യവിൽപനയ്‌ക്കായി സംസ്ഥാനത്താകെ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ബെവ്‌കോ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ 265 ഷോപ്പുകൾ ബിവറേജസിനുണ്ട്. മുൻ വർഷങ്ങളിലും തിരുവോണ നാളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധിയായിരുന്നു.


إرسال تعليق

0 تعليقات