തിരുവനന്തപുരം : അഞ്ചുതെങ്ങിനടുത്ത് മുതലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരണം പത്തോളം പേരെ കണ്ടെത്താനായില്ല.
നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷം കടലിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വലിയ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ട നാലുപേര്‍ നീന്തി കരയിലെത്തി. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. നീന്തി കരയിലെത്തിയ എല്ലാവര്‍ക്കും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിരയില്‍പ്പെട്ട് ബോട്ട് പൂര്‍ണമായി മറിഞ്ഞിരുന്നു. അഞ്ച് തെങ്ങ് ഹാര്‍ബറില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസുമാണ് കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
0 Comments