banner

ഒരു രാത്രി കഴിഞ്ഞതോടെ, കോടിപതി; ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ ഇതാണ്

തിരുവനന്തപുരം : ഓണം ബമ്പർ അടിച്ച ആ ഭാ​ഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. 

ksfe prakkulam

തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയാണ് ഇത്തവണം ഭാ​ഗ്യം എത്തിയത്. അനൂപ് വാങ്ങിയ TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ഇന്നലെ രാത്രിയാണ് അനൂപ് ടിക്കറ്റെടുക്കുന്നത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. തിരുവനന്തപുരം, ആറ്റിങ്ങലിലെ തങ്കരാജൻ എന്ന ഏജന്റാണ് ലോട്ടറി വിറ്റത്. 

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് കോടിയും മൂന്നാം സമ്മാനം പത്ത് കോടി (1 കോടി വീതം 10 പേർക്ക്) രൂപയുമാണ്. 

ഓണം ബമ്പറിന്റെ രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും കോട്ടയത്തിന് ആണ് ഇക്കുറി ലഭിച്ചിരിക്കുന്നത്. കോട്ടയം മീനാക്ഷി ലക്കിസെന്ററിൽ വിറ്റ TG 270912 എന്ന നമ്പരിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയം പാലായിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. പാലായിലെ ഏജൻസി കൊല്ലം ജില്ലാ ലോട്ടറി ഓഫിസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ ലഭിച്ചിരിക്കുന്നത്. ഭാഗ്യ ലക്ഷ്മി ലക്കി സെന്ററിൽ നിന്നെടുത്ത TD 545669 എന്ന നമ്പരിനാണ് മൂന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ഈ ഭാഗ്യ ശാലിക്ക് ലഭിക്കുക. മൂന്നാം സമ്മാനം ലഭിച്ച മറ്റ് ഭാ​ഗ്യവാന്മാരെ കണ്ടെത്തിയിട്ടില്ല.

ഇത്തവണത്തെ ഓണം ബമ്പറിന്റെ വില 500 രൂപയായിരുന്നുവെങ്കിലും റെക്കോർഡ് വിൽപ്പനയാണ് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ഞത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലൻ ആയിരുന്നു കഴിഞ്ഞ വർഷത്തെ ഭാ​ഗ്യശാലി. 12 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനം.

Post a Comment

0 Comments