തിരുവനന്തപുരം: ഗവർണർമാർ വഴി സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യു.ഡി.എഫും ബി.ജെ.പിയും കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്നും ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഏത് ‘ബഹുമാന്യൻ’ ചേർന്നാലും പ്രശ്നമില്ല. ഈ ‘ബഹുമാന്യൻ’ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പറയപ്പെടുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കാണാം ഇവിടെ എന്താണ് സ്ഥിതിയെന്ന് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഓരോന്നായി കേന്ദ്രം കവർന്നെടുക്കുകയാണ്. സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. ഇതിനോട് യോജിക്കാൻ കഴിയില്ല. ഇത് ഫെഡറലിസത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിയും മതവും ഇന്ത്യൻ പൗരത്വത്തിന്‍റെ അടിസ്ഥാനമല്ല. എന്നാൽ സിഎഎയിലൂടെ അതും മാറ്റി. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കാനുള്ള ചില നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 Comments