Latest Posts

സെർവിക്കൽ കാൻസറിനെതിരായ പ്രതിരോധ വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ


ഡൽഹി : സെർവിക്കൽ കാൻസറിനെ (ഗർഭാശയ ഗള കാൻസർ) പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. 

ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അദർ പുനെവാല പ്രഖ്യാപിച്ചു. മാസങ്ങൾക്കുള്ളിൽ വാക്സീൻ വിപണിയിലെത്തും. 200 രുപ മുതൽ 400 രൂപ വരെയായിരിക്കും വാക്സീന്റെ വിലയെന്നും പുനെവാല വ്യക്തമാക്കി.

സെർവിക്കൽ കാൻസർ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്‍റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കുന്നതാണ് ഈ വാക്സീൻ. രാജ്യത്തെ അർബുദ ചികിത്സാ രംഗത്ത് നാഴികക്കല്ലാകും ഈ വാക്സീന്റെ വരവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

0 Comments

Headline