banner

'ഗുരുദര്‍ശനം നവോത്ഥാന കേരളത്തിന്റെ കണ്ണാടി' ; ഗുരുജയന്തി ആശംസ നേർന്ന് മുഖ്യമന്ത്രി



നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ഗുരുദര്‍ശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ksfe prakkulam

സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തതെന്നും മുഖ്യമന്ത്രി തന്റെ കുറിപ്പില്‍ പറഞ്ഞു. എല്ലാവര്‍ക്കും മുഖ്യമന്ത്രി ശ്രീ നാരായണ ഗുരുജയന്തി ആശംസ നേര്‍ന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തില്‍ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ശനിയാഴ്ച.സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദര്‍ശനവും സമൂഹത്തിലാകെ അനുരണനം സൃഷ്ടിച്ചു. സവര്‍ണ്ണ മേല്‍ക്കോയ്മായുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹ്യ പരിഷ്‌ക്കരണ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ഗുരുദര്‍ശനം.
ഗുരുവിന്റേതുള്‍പ്പെടെയുള്ള നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച കേരളത്തില്‍ അതിന് തുടര്‍ച്ച നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ യശസ്സിന്റെയും ഉന്നതിയുടെയും അടിത്തറ ആ തുടര്‍ച്ചയിലാണ്. നമ്മുടെ പ്രയാണം ഇനിയും മുന്നേറേണ്ടതുണ്ട്.
ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഇനിയും ബഹുദൂരം പോകണം. ആ വഴിയില്‍ വര്‍ഗ്ഗീയതയും ജാതീയതയും വിദ്വേഷരാഷ്ട്രീയവും വെല്ലുവിളികളായി നിലനില്‍ക്കുന്നു.
ഈ വെല്ലുവിളികളെ മറികടന്ന് മുന്നേറാന്‍ നമുക്ക് കഴിയണം. മാനവിക ഐക്യത്തെ ശിഥിലീകരിക്കാന്‍ സങ്കുചിത താല്പര്യങ്ങളെ അനുവദിച്ചുകൂടാ. ഗുരു ചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും നമുക്ക് വറ്റാത്ത ഊര്‍ജ്ജമാണ്. ഏവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍.

Post a Comment

0 Comments