തിരുവനന്തപുരം : കെപിസിസി അംഗ പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അംഗീകാരം.

280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്. പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. ഹൈക്കമാൻഡിൻ്റെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി കെപിസിസി പുതിയൊരു പട്ടിക ഹൈക്കമാൻഡിന് അയച്ചു.
പരാതികൾ പരിഹരിച്ച് ഗ്രൂപ്പുകൾക്കിടയിൽ ധാരണയാക്കിയിട്ടാണ് വീണ്ടും പട്ടിക അയച്ചത്. ഇതിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കമാൻഡ് അംഗീകാരം നൽകുകയും കെപിസിസി പ്രസിഡന്റിന് അയച്ചു കൊടുക്കുകയും ചെയ്തത്. എഴുപത്തഞ്ചോളം പുതുമുഖങ്ങൾ പട്ടിയകയിലുണ്ടായേക്കുമെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഉള്ളത് പട്ടികയിലുള്ള 280 പേർക്കാണ്.
0 تعليقات