പയ്യന്നൂര്‍ : യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ കെപി സൂര്യയേയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
യുവതിയുടെ ആത്മഹത്യക്ക് പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സൂര്യയെ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും സൂര്യയുടെ കുടുംബം ആരോപിച്ചു.
സൂര്യക്ക് എട്ടുമാസം പ്രായമായ മകനുണ്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
0 Comments