banner

'ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം'; ആർഎസ്പി സമ്മേളനങ്ങളിൽ വിമർശനം


നിയമസഭ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ പരാജയത്തിനു ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് ആർഎസ്പി സമ്മേളനത്തിൽ പ്രതിനിധികൾ. 

ksfe prakkulam

ശൂരനാട്, ചവറ, കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള കൊല്ലം ജില്ലയിലെ മണ്ഡലം സമ്മേളനങ്ങളിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. 

സഹകരണ തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടി പ്രതിനിധികളുടെ പ്രാധിനിധ്യം തീരെ കുറഞ്ഞു. നിയമസഭയിൽ വട്ടപ്പൂജ്യം ആയി. പരാജയം ശരിയായ രീതിയിൽ വിലയിരുത്തി ഇല്ല. 

യുഡിഎഫിൽ തുടരുന്ന ആർഎസ്പിയുടെ ഇടതുപക്ഷ രാഷ്ട്രീയ അടിത്തറ ദുർബലമാണെന്നും പ്രവർത്തകർ നിരാശയിലാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. എന്നാൽ മിക്ക സമ്മേളനങ്ങളിലും രാഷ്ട്രീയ ചർച്ചകൾ ഉയർന്നു വന്നില്ല എന്നത് പാർട്ടിയുടെ അടിത്തറ തകർന്നതിന്റെ തെളിവാണെന്ന് ഒരു സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു. 

പുനലൂരിൽ 17നും 18നും നടക്കുന്ന ജില്ലാ സമ്മേളനത്തിലും ഒക്ടോബറിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുമെന്നാണ് വിലയിരുത്തൽ. എ എ അസീസിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കത്തിലാണ് ഒരുഭാഗം. 

എന്നാൽ ഇതിന് തടയിടാൻ തുടർച്ചയായി പാർലമെൻററി സ്ഥാനത്തിരിക്കുന്ന എൻകെ പ്രേമചന്ദ്രൻ സംഘടന രംഗത്ത് കേന്ദ്രീകരിക്കണം എന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ആകണം എന്നും ഒരു വിഭാഗം വാദിക്കുന്നു.

Post a Comment

0 Comments