banner

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം : സുഹൃത്ത് പിറന്നാള്‍ സമ്മാനമായി കൊടുത്ത കേക്കില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. 

ksfe prakkulam

തിരുവനന്തപുരം മണ്‍വിള കിഴക്കുംകര ഫലക്ക് വീട്ടില്‍ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാളിന് സമ്മാനമായി കുടുംബ സുഹൃത്ത് നല്‍കിയ റെഡ്‌വെല്‍വെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

12 നായിരുന്നു ഷൈലയുടെ കൊച്ചുമകള്‍ ആലിയയുടെ ഏഴാം പിറന്നാള്‍. വൈകിട്ട് 7ന് അടുത്ത സുഹൃത്ത് പിറന്നാള്‍ സമ്മാനങ്ങളുടെ കൂടെ കേക്കും വാങ്ങിക്കൊണ്ടുവന്നു. പിറന്നാള്‍ കേക്ക് മുറിച്ച്‌ ആദ്യ കഷണം കഴിക്കുമ്പോഴാണ് പല്ലിയെ കാണുന്നത്. ഈഞ്ചയ്ക്കലിലുള്ള ബേക്കറിയില്‍ നിന്നാണ് കേക്ക് വാങ്ങിയത്. ഉടന്‍തന്നെ ബേക്കറിയില്‍ വിളിച്ച്‌ പരാതി അറിയിച്ചെങ്കിലും അവിടെയുണ്ടാക്കിയ കേക്കല്ലെന്നായിരുന്നു മറുപടി.

ഓണാവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ തൊഴിലാളികള്‍ കുറവായതുകൊണ്ട് വേറെ എവിടെ നിന്നോ വരുത്തി നല്‍കിയ കേക്കാണെന്നാണ് ബേക്കറി ഉടമയുടെ വിശദീകരണം. തുമ്പ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഷൈല വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments