banner

പേവിഷബാധയെത്തുടര്‍ന്ന് 12 വയസ്സുകാരി മരിച്ച സംഭവം; ഡോക്ടർ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നും, നല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാവില്ലായിരുന്നുവെന്നും ബന്ധുക്കൾ

പത്തനംതിട്ട : പത്തനംതിട്ടയില്‍ പേവിഷബാധയെത്തുടര്‍ന്ന് 12 വയസ്സുകാരി മരിച്ച സംഭവം ഉറ്റവരെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. 

ksfe prakkulam

അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയാണെന്നും ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് കടിച്ചതെന്നും അമ്മ രജനി പറയുന്നു.

നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്ന് അമ്മ കുറ്റപ്പെടുത്തി. അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാന്‍ നഴ്‌സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. നാലു മണിക്കൂറിനകം തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

കണ്ണിന് സമീപം ഇത്രയും വലിയ മുറിവുണ്ടായപ്പോള്‍ ഇന്‍ഫെക്ഷനുണ്ടാകുമെന്ന് കണക്കുകൂട്ടി വേറെ ആശുപത്രിയിലേക്ക് വിടുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് രജനി ചോദിക്കുന്നു. ഏതെങ്കിലും വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

Post a Comment

0 Comments