ഝാര്‍ഖണ്ഡില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്തൃ വീട്ടുകാര്‍ തല്ലിക്കൊന്നു. ഹുസൈനാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദരുവ ഗ്രാമത്തിലെ റോമി ദേവിയാണ് (22) കൊല്ലപ്പെട്ടത്.
കഴിഞ്ഞ മേയ് 14നായിരുന്നു ഇവരുടെ വിവാഹം. സംഭവ ശേഷം പ്രതികളായ റോമിയുടെ ഭര്‍ത്താവ് സഞ്ജിത്ത്, പിതാവ് ശങ്കര്‍ സിംഗ്, മാതാവ് പര്‍വതിയ ദേവി, ബന്ധുക്കളായ മനിഷ് സിംഗ്, പൂജ ദേവി എന്നിവര്‍ ഒളിവിലാണ്.
റോമിക്ക് സ്ത്രീധനമായി എട്ടു ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് റോമിയെ ഭര്‍ത്തൃ വീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
0 Comments