തിരുവനന്തപുരം : എക്‌സൈസ് നടത്തിയ ഓണം സ്‌പെഷ്യൽ സ്‌പെഷ്യൽ ഡ്രൈവിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 645 പേർ അറസ്റ്റിൽ.
സംസ്ഥാന വ്യാപകമായി 543 കേസുകള്‍ ഇതുവരെ രജിസ്റ്റർ ചെയ്തു. 267 ഗ്രാം എംഡിഎംഎയും 351 കിലോ കഞ്ചാവും റെയ്ഡിൽ പിടിച്ചെടുത്തു.11,247 പരിശോധനകൾ നടത്തിയപ്പോൾ എൻഡിപിഎസ് നിയമപ്രകാരം 543 കേസുകൾ രജിസ്റ്റർ ചെയ്തു.
വാറണ്ട് പ്രതികളായ 97 പേര്‍ ഉൾപ്പെടെ 645 പേരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളമാണ് ലഹരി വേട്ടയിൽ മുന്നിൽ നില്‍ക്കുന്നത്. 83 കേസുകളിലായി 84 പേരെ അറസ്റ്റ് ചെയ്തു. 267.05 ഗ്രാം അതിമാരക ലഹരിമരുന്നായ എംഡിഎംഎയാണ് പിടിച്ചെടുത്തത്.
വയനാട് ജില്ലയിൽ നിന്ന് 111.04 ഗ്രാം കൂടുതൽ എംഡിഎംഎ പിടികൂടി. എറണാകുളം 43 ഗ്രാം, കാസർകോട് 27 ഗ്രാം, തിരുവനന്തപുരത്ത് നിന്ന് 26 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു. 351.431 കിലോ കഞ്ചാവ് പിടിച്ചെടുത്തതിൽ 142.10 കിലോയും മലപ്പുറത്ത് നിന്നാണ്. കൂടുതൽ ഹാഷിഷ് ഓയിൽ പിടികൂടിയത് പാലക്കാട് നിന്നാണ്.
0 Comments