banner

മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവർ വാഹനങ്ങൾ ഇടിച്ചിട്ടു

തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽ മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവറുടെ അഴിഞ്ഞാട്ടം. തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് ആംബുലൻസുമായി റോഡിലിറങ്ങിയ ഡ്രൈവർ ഇടിച്ചിട്ടത് നിരവധി വാഹനങ്ങൾ. ഒടുവിൽ നിർത്താതെ പോയ ആംബുലൻസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് വെഞ്ഞാറമൂട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ആംബുലൻസ് മൂന്നു വാഹനങ്ങളെ ഇടിച്ചത്. അടൂർ സ്വദേശികൾ സ‍ഞ്ചരിച്ച ഒരു വാഹനത്തെ ഇടിച്ച ശേഷം നിർത്താതെ പോയ ആംബുസൻസിനെ നാട്ടുകാർ പിന്തുടർന്നു. ആംബുലൻസ് ‍ ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ നാട്ടുകാർ പിടികൂടി.

Post a Comment

0 Comments