banner

തായ്‌വാനില്‍ വന്‍ ഭൂചലനം,കളിപ്പാട്ടം പോലെ ആടിയുലഞ്ഞ് തീവണ്ടി



തായ്‌പേയ് സിറ്റി : തായ്‌വാനില്‍ ഞായറാഴ്ച അനുഭവപ്പെട്ട ഭൂകമ്ബത്തില്‍ തീവണ്ടി ആടിയുലഞ്ഞു. 

ksfe prakkulam


6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു.

ഇതിന്‍റെ ദൃശ്യങ്ങള്‍ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ ഉമാശങ്കര്‍ സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചു.

തായ്‌വാന്റെ തെക്കുകിഴക്കന്‍ തീരത്തുള്ള തായ്‌തുങ്ങിന് വടക്ക് ഉച്ചയ്ക്ക് 2.44 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതേതുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആദ്യം ഭൂകമ്ബത്തിന്‍റെ തീവ്രത, യു.എസ്. ജിയോളജിക്കല്‍ സര്‍വേ 7.2 ആയാണ് കണക്കാക്കിയിരുന്നെങ്കിലും പിന്നീട് ഇത് 6.9 ആയി കുറച്ചു.

യൂലി ഗ്രാമത്തില്‍ ചുരുങ്ങിയത് ഒരു കെട്ടിടമെങ്കിലും തകര്‍ന്നുവീണതായി സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (സിഎന്‍സി) റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത് ശനിയാഴ്ചയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്‍റെ തീവ്രത 6.6 ആയിരുന്നു. എന്നാല്‍ ഞായറാഴ്ചത്തെ ഭൂചലനം ശക്തമായിരുന്നു.

Post a Comment

0 Comments