banner

മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് ഓൺലൈൻ വായ്പ ആപ്പുകാരുടെ ഭീഷണി; നാലംഗ കുടുംബം ജീവനൊടുക്കി



ഹൈദരാബാദ് : ഓണ്‍ലൈന്‍ വായ്പ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ദമ്പതിമാര്‍ ജീവനൊടുക്കി. 

ksfe prakkulam

അല്ലൂരി സ്വദേശിയും രാജമഹേന്ദ്രവരം ശാന്തിനഗറില്‍ താമസക്കാരനുമായ കൊല്ലി ദുര്‍ഗ റാവു, ഭാര്യ രമ്യലക്ഷ്മി എന്നിവരാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഹോട്ടലില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മകളുടെ ജന്മദിനത്തിലായിരുന്നു ദാരുണസംഭവം.

ദമ്പതിമാര്‍ രണ്ട് ഓണ്‍ലൈന്‍ വായ്പ ആപ്പുകളില്‍നിന്ന് പണം വായ്പയെടുത്തിരുന്നതായും ഇത് തിരിച്ചടക്കാത്തതിനാല്‍ രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആപ്പ് കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇവര്‍ രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പിലൂടെ അയച്ചുനല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ദമ്പതിമാര്‍ വെസ്റ്റ് ഗോദാവരിയിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നായി വായ്പ എടുത്തത്. പെയിന്‍ങ് തൊഴിലാളിയാണ് ദുര്‍ഗ റാവു. ഭാര്യ  രമ്യ ലക്ഷ്മി തയ്യല്‍ തൊഴിലാളിയും. മൂന്ന് മാസങ്ങള്‍ കൊണ്ട് തന്നെ പലിശ പെരുകി ഇരട്ടിയായി. വായ്പാ തിരിച്ചടവ് തുകയും ഇരട്ടിച്ചു. പെയിന്‍റിങ് ജോലിക്ക് ശേഷം ഫുഡ് ഡെലിവറി ജോലിയും ചെയ്ത് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ലോൺ ആപ്പുകളിൽ നിന്നും ലഭിച്ചു. 

ചൊവ്വാഴ്ച ദുര്‍ഗറാവുവിന്‍റെ സിമ്മിലെ കോണ്‍ടാക്ട് ലിസിറ്റിലുള്ളവരുടെ വാട്ട്സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി. പിന്നാലെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്രചരിച്ചു. ഇതോടെ വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ‍്ജില്‍ മുറിയെടുത്ത് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. 

Post a Comment

0 Comments