ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചിരുന്നത്. ഇതിന് പരസ്യ മറുപടിയുമായി ഗവർണറും രംഗത്തെത്തി. കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. ഇതിന് തെളിവായി മുഖ്യമന്ത്രി അയച്ച കത്ത് ഉടന്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. തനിക്കെതിരെ മൂന്ന് വര്‍ഷം മുന്‍പ് വധശ്രമമുണ്ടായി. അതില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പോലീസിനെ ആരാണ് കേസെടുക്കുന്നതില്‍ നിന്ന് തടഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ ചുമതല ആര്‍ക്കാണെന്നും മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
0 Comments