banner

നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : നിസ്കാരത്തിനിടെ നേതൃത്വം നൽകിയ ഇമാം കുഴഞ്ഞുവീണ് മരിച്ചു. താമല്ലാക്കൽ ഖാദിരിയ്യ മൻസിലിൽ യു എം ഹനീഫ മുസ്ലിയാർ(55) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ് രിബ് നിസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമ കാർത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്ന ഹനീഫ മുസ്ലിയാർ ഡാണാപ്പടി താജുൽ ഉലമ ഹിഫ്ളുൽ ഖുർആൻ കോളജിന്റെ മുഖ്യകാര്യ ദർശിയായിരുന്നു.

എസ് വൈ എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, വിവിധ സുന്നി സംഘടനകളുടെ നേതൃപദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈല, മക്കൾ:മുനീറ, അഹമ്മദ് രിഫായി, അഹമ്മദ് അലി

Post a Comment

0 Comments