banner

തലസ്ഥാനത്തെ മലവെള്ളപ്പാച്ചിലിൽ മരണം രണ്ടായി

തിരുവനന്തപുരം : പാലോട് മങ്കയം ആറ്റില്‍ മലവെള്ളപ്പാച്ചിലിൽ മരണം രണ്ടായി. അപകടത്തിൽ പെട്ട് കാണാതായ ഷാനിയുടെ (34)മൃതദേഹം രാവിലെയോടെ കണ്ടെടുത്തു. മൂന്നാറ്റ്മുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

മല വെള്ളപ്പാച്ചിലിൽപ്പെട്ട ആറു വയയുകാരി നസ്രിയ ഫാത്തിമ ഇന്നലെ ആശുപത്രിയിൽ വച്ച് മരിച്ചു. മലവെള്ള പാച്ചിലിൽ കാണാതായ ഷാനിക്കായി രാത്രി തെരച്ചിൽ നടത്തിയെങ്കിലും രാത്രിയിൽ മഴയും ഇരുട്ടും തെരച്ചിലിനെ ബാധിച്ചിരുന്നു

Post a Comment

0 Comments