ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യ. ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ സിക്സറടിച്ച് അർധ സെഞ്ച്വറി പൂർത്തിയാക്കിയ സൂര്യകുമാർ, അവസാന ഓവറിൽ മാത്രം നാല് സിക്സറാണ് അടിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് സ്വന്തമാക്കിയത്.
വെറും 26 പന്തിൽ നിന്നും പുറത്താവാതെ 68 റൺസാണ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയത്.മൂന്ന് സിക്സറും ഒരു ബൗണ്ടറിയുമടക്കമാണ് വിരാട് തന്റെ ഇന്നിങ്സ് പൂർത്തിയാക്കിയതെങ്കിൽ ആറ് വീതം സിക്സറും ഫോറുമായിരുന്നു സൂര്യകുമാർ അടിച്ചെടുത്തത്.മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തിരിച്ചുവരവിന് കൂടിയായിരുന്നു ഇന്ത്യ ഹോങ് കോങ് മത്സരം സാക്ഷ്യം വഹിച്ചത്. 44 പന്തിൽ നിന്നും പുറത്താവാതെ 59 റൺസാണ് താരം സ്വന്തമാക്കിയത്.
ആയുഷ് ശുക്ലയും മുഹമ്മദ് ഘസ്നിഫറും ഓരോ വിക്കറ്റ് വീഴ്ത്തി. നാലോവറിൽ 29 റൺസ് വഴങ്ങിയ ആയുഷ് ശുക്ല രോഹിത്തിനെയും രണ്ട് ഓവറിൽ 19 റൺസ് വഴങ്ങി ഘസ്നിഫർ രാഹുലിനെയുമാണ് പുറത്താക്കിയത്. കെ.എൽ. രാഹുൽ 39 പന്തിൽ നിന്നും 36 റൺസും ക്യാപ്റ്റൻ രോഹിത് ശർമ 13 പന്തിൽ നിന്നും 21 റൺസും സ്വന്തമാക്കി.
0 Comments