ഗുജറാത്ത് : ജീവനോപാധിക്കായി ജന്മനാട്ടിൽ നിന്നും കുടിയേറിയ മലയാളി സമൂഹത്തിൻ്റെ ഓണാഘോഷം അടുത്ത മാസം രണ്ടിന് കലോൾ - കടിയിൽ നടക്കും. ഗുജറാത്തിൽ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായ ഗാന്ധിനഗർ, കലോൾ - കടി കേരള സമാജത്തിൻ്റെ നേതൃത്വത്തിലാണ് കൊവിഡ് മഹാമാരി തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം ഓണാഘോഷത്തിന് വേദിയൊരുങ്ങുന്നത്.
കൊവിഡ് കാലത്തിന് മുൻപുള്ള വർഷങ്ങളിലേക്കാൾ മികച്ച രീതിയിലുള്ള പരിപാടികളാണ് കലോൾ റോട്ടറി ക്ലബിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിൽ നടക്കാനിരിക്കുന്നതെന്ന് സമാജം ഭാരവാഹികളായ തോമസ്. കെ, സുനിൽ കുമാർ, നാഗേഷ് ഭാർഗ്ഗവൻ തുടങ്ങിയവർ അറിയിച്ചു. ഓക്ടോബർ രണ്ട് ഞായറാഴ്ച വൈകിട്ട് അഞ്ച് മുതൽ ആരംഭിക്കുന്ന കലാപരിപാടി എട്ട് മണിയോടെ അവസാനിക്കും തുടർന്ന് എട്ട് മണി മുതൽ കേരള തനിമ വിളിച്ചോതുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടാവുമെന്നും അവർ വ്യക്തമാക്കി.
0 Comments