banner

കൊല്ലത്ത് പോലീസിന് നേരെ കരിയോയിൽ പ്രയോഗം; സംഭവം സി.പി.എം പ്രതിഷേധത്തിനിടെ

കൊല്ലം : കൊല്ലത്ത് പോലീസിന് നേരെ കരിയോയിൽ പ്രയോഗം. കൊല്ലം ആര്യങ്കാവിലാണ് സംഭവം. മാമ്പഴത്തറ സലീമിനെതിരായ സി.പി.എം പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ പോലീസുകാരുടെ ദേഹത്തേക്കും കരിഓയിൽ പ്രയോഗിക്കുകയായിരുന്നു. സംഭവത്തിൽ എട്ട് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

അതേ സമയം മാമ്പഴത്തറ സലീമിന് നേരെയും കരിയോയിൽ ഒഴിച്ചതായി റിപ്പോർട്ടുകളുണ്ട്.

ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പറായ മാമ്പഴത്തറ സലിം സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതോടെ തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സി.പി.എം പ്രതിഷേധം നടന്നത്. 

ആദ്യം സിപിഎമ്മിലായിരുന്നു മാമ്പഴത്തറ സലിം. അതിനുശേഷം പാർട്ടി വിട്ട് കോൺഗ്രസിനും പിന്നീട് ബിജെപിയിലും ചേർന്നു. ഇക്കഴിഞ്ഞ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴുതുരുട്ടി വാർഡിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, മൂന്ന് മാസം മുമ്പ് ബി.ജെ.പിയിൽനിന്ന് പഞ്ചായത്ത് അംഗത്വം രാജിവെക്കുകയും സി.പി.എമ്മിൽ ചേർന്ന് ഉപതെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

11 വർഷത്തിന് ശേഷമാണ് സലിം സിപിഎമ്മിലേക്ക് തിരിച്ചുവന്നത്. 245 വോട്ടുകൾക്കാണ് മാമ്പഴത്തറ സലിം വിജയിച്ചത്. 888 വോട്ട് പോള്‍ ചെയ്തതില്‍ എല്‍.ഡി.എഫിന് 485 വോട്ടും യുഡിഫിന് 240-ഉം ബി.ജെ.പിക്ക് 162 വോട്ടും ലഭിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിക്ക് ഒരു വോട്ടാണ് ലഭിച്ചത്. സലീമിന്റെ വിജയം പ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ചാണ് ആഘോഷിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വാര്‍ഡില്‍ പ്രവര്‍ത്തകരോടൊപ്പം പര്യടനം നടത്തിയ സലീം വോട്ട് ചെയ്തവരെ നേരിൽ കണ്ട് നന്ദി അറിയിച്ചു.

പാർട്ടി മാറുമ്പോഴെല്ലാം ജയം മാമ്പഴത്തറ സലിമിനൊപ്പമായിരുന്നുവെന്നതാണ് പ്രത്യേകത. 1995ല്‍ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരിച്ചപ്പോള്‍ വൈസ് പ്രസിഡന്റും 2005-ല്‍ പ്രസിഡന്റുമായിരുന്നു മാമ്പഴത്തറ സലിം. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് 2010-ല്‍ കോണ്‍ഗ്രസില്‍ചേരുകയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Post a Comment

0 Comments