കാക്കി നിറത്തിലുള്ള യൂണിഫോം പോലീസിന് മാത്രമാക്കണമെന്ന് ഡിജിപി. ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്നാണ് വിശദീകരണം. നിലവിൽ ഫയർഫോഴ്സ്,എക്സൈസ്,ജയിൽ,വനം സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെക്ടർമാർ,സ്റ്റുഡൻറ് പോലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടെയും യൂണിഫോം കാക്കിയാണ്.
ഇത് മാറ്റണമെന്നാണ് പോലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപിമാരുടെ യോഗത്തിലാണ് നിർദേശം ഉയർന്നത്. കേരള പോലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു പോലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ലെന്ന് നിഷ്കർച്ചിരിക്കെയാണ് മറ്റ് സേന വിഭാഗങ്ങളും യൂണിഫോം ധരിക്കുന്നതെന്നായിരുന്നു വിമർശനം.
ഇതേക്കുറിച്ച് ബറ്റാലിയൻ എഡിജിപിയുടെ നേത്യത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഡിജിപി സർക്കാരിന് നൽകിയിരിക്കുന്നത്. കാക്കി യൂണിഫോമിന് പുറമേ പോലീസിന് സമാനമായ സ്ഥാനചിഹ്നങ്ങളും ഉപയോഗിക്കുന്നു. ഇത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നും വിമർശനമുണ്ട്.
0 Comments