banner

കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ 20കാരന് ദാരുണാന്ത്യം



കോട്ടയം : കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. 

ksfe prakkulam

മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ അഭിഷേക് (20) ആണ് മരിച്ചത്. കാരാപ്പുഴ സ്വദേശിയായ ആരോമലിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിച്ചന്ത റോഡില്‍ വച്ചായിരുന്നു അപകടം. വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് കാഴിച്ചന്ത റോഡിലെ പുളിമൂട് ജംഗ്ഷന്‍ ചേരുന്ന ഭാഗത്ത് വച്ച് എതിര്‍ ദിശയില്‍ വരുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

0 Comments