banner

കെഎസ്ആർടിസിക്ക് വരുമാനത്തിൽ സർവകാല റെക്കോർഡ്



തിരുവനന്തപുരം : ബിവറേജിനെ മാത്രമല്ല ഇത്തവണ ഓണം കെഎസ്‌ആര്‍ടിസിയ്ക്കും തുണയായി. 

ksfe prakkulam

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തില്‍ സര്‍വകാല റെക്കോഡ് വരുമാനം നേടിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി.

പന്ത്രണ്ടാം തീയതി കെഎസ്‌ആര്‍ടിസി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടി. 3,941 ബസുകളാണ് തിങ്കളാഴ്ച സര്‍വീസ് നടത്തിയത്. സംസ്ഥാനത്ത് ആകെ കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയാണ്. എന്നാൽ, ജില്ലാ തലത്തില്‍ 59.22 ലക്ഷം രൂപ നേടിയ കോഴിക്കോട് ആണ് ഒന്നാം സ്ഥാനത്ത്.

സോണ്‍ അടിസ്ഥാനത്തില്‍ കളക്ഷന്‍: 
സൗത്ത് 3.13 കോടി (89.44% ടാര്‍ജറ്റ്), സെന്‍ട്രല്‍ 2.88 കോടി (104.54 % ടാര്‍ജറ്റ്), നോര്‍ത്ത് 2.39 കോടി രൂപ വീതം. ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖലയാണ്. ടാര്‍ജറ്റിനെക്കാള്‍ 107.96% കൂടുതലാണ് കോഴിക്കോട് മേഖല നേടിയത്.

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് മാത്രം 12-ആം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. കളക്ഷന്‍ നേടാന്‍ പരിശ്രമിച്ച കെഎസ്‌ആര്‍ടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.

Post a Comment

0 Comments