പുതു തലമുറയില്‍ പെട്ട ക്ഷേത്ര വിശ്വാസികളെ ലക്ഷ്യം വെച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇ-കാണിക്ക സംവിധാനം നിലവില്‍ വന്നു.
രണ്ട് ' ഇ 'ഭണ്ഡാരങ്ങള്‍ ഇതിനായി ക്ഷേത്ര സന്നിധിയിലുണ്ടാകുക.
പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് ഇ-കാണിക്ക എന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇനി കൈയ്യില്‍ വഴിപാടുകള്‍ക്കും ദക്ഷിണയ്ക്കുമായി പണം കൈയ്യില്‍ കരുതിയിട്ടില്ലെങ്കിലും ഇ-കാണിക്ക സംവിധാനം പ്രയോജനപ്പെടുത്താം.
വീട്ടിലിരുന്നും ആളുകള്‍ക്ക് ഈ സേവനം വിനിയോഗിക്കാം. ക്ഷേത്രത്തിലെ വിവിധ ഇടങ്ങളിലും ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. വിജയന്‍ ഇ കാണിക്ക പദ്ധതി ഉത്ഘാടനം ചെയ്തു.
ഇ കാണിക്ക വഴി എത്ര തുകയും കാണിക്കയായി നല്‍കാം. ഇടപാടുകളുടെ സുരക്ഷിതത്വം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉറപ്പുവരുത്തും. ഒപ്പം വഴിപാട് പ്രസാദമായ പായസം ഉള്‍പ്പെടെയുള്ളവയുടെ പ്രസാദ വിതരണ കൗണ്ടറുകളിലും ഓണ്‍ലൈന്‍ പണം ഇടപാടിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇ ഭണ്ഡാരം വഴി ലഭിക്കുന്ന ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലിന്റെ കണക്കുകളില്‍ രേഖപ്പെടുത്തും.
0 Comments