നിയമസഭാ കൈയാങ്കളി കേസില്‍ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്.
യുഡിഎഫാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നാണ് ജയരാജന്റെ ആരോപണം. യുഡിഎഫ് എംഎൽമാർ മന്ത്രി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി. വനിതാ അംഗങ്ങളെ കടന്ന് പിടിക്കുകയും ചെയ്തു എന്നും ജയരാജന്‍ ആരോപിച്ചു.
തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ ചെറുക്കുകയാണ് പ്രതിപക്ഷ എംഎൽഎ ചെയ്തത്. സംഭവത്തിൽ നിന്നും രക്ഷപ്പെടാനായി ഒരു വനിതാ അംഗം യുഡിഎഫ് അംഗത്തിന്റെ കൈ കടിക്കേണ്ടി വന്നു. അന്നത്തെ ഭരണപക്ഷ അംഗങ്ങളും ഡയസില്‍ കയരുകയും അക്രമം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സർക്കാർ നടത്തിയ സംഘർഷത്തിന്റെ ഭാഗങ്ങൾ ഒഴുവാക്കിയ ശേഷമാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ തീർത്തും ഏകപക്ഷീയമായാണ് ഇടത് അംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള സർക്കാർ ശ്രമത്തിന്റെ ഫലമായിരുന്നു സംഘര്‍ഷം. കേസ് വീണ്ടും 26ന് കോടതി പരിഗണിക്കും. ആരോഗ്യനില അനുവദിക്കുകയാണെങ്കില്‍ ഹാജരാകുമെന്നും ജയരാജന്‍ പറഞ്ഞു.
0 Comments