banner

എം.എ. യൂസഫലി പത്തനാപുരം ഗാന്ധിഭവനിൽ നേരിട്ടെത്തി

കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാര്‍ക്ക് സുഖസൗകര്യങ്ങളോടെ താമസിക്കുവാന്‍ താന്‍ നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരം സന്ദര്‍ശിക്കുവാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എത്തി.

ഗാന്ധിഭവന്‍ പുതിയ മന്ദിരം സ്ഥിതി ചെയ്യുന്ന അങ്കണത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ അദ്ദേഹത്തെ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ട്രസ്റ്റി പ്രസന്നാ രാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചു. ഗാന്ധിഭവന്‍ ഭാരവാഹികള്‍ക്കൊപ്പം കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം പാവപ്പെട്ട മൂന്ന് അമ്മമാര്‍ ചേര്‍ന്നായിരിക്കും ഉദ്ഘാടനം നിര്‍വ്വഹിക്കുക എന്നറിയിച്ചു.

അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണെന്നും തന്റെ ഉമ്മ പറഞ്ഞിട്ടുള്ളത് പോലെ അമ്മമാരെ നോക്കണമന്നത് തന്റെ കടമയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യമായി ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അമ്മമാരെ കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചു. 15 പേര്‍ മാത്രമേ ഇവിടെ വിവാഹം കഴിക്കാത്ത അമ്മമാരുള്ളു. ബാക്കിയെല്ലാവരും മക്കളാലുപേക്ഷിച്ചവരാണ്.

അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ല. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. പാവപ്പെട്ട അമ്മമാര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനില്‍ ഒരു മന്ദിരം നിര്‍മ്മിച്ചു നല്‍കണമെന്ന് തീരുമാനിച്ചത്. 

ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന എത്രയോ പേരുണ്ട് ഞാനടക്കം. ഞാന്‍ ലോകത്തില്‍ എവിടെയായാലും എന്റെ ഉമ്മാനെ കാണാന്‍ പോകാറുണ്ട്. രണ്ട് മാസത്തിനടയ്ക്ക് പോയി ഉമ്മയേയും ഉപ്പയേയും കണ്ടിരുന്നു. അബുദാബിയില്‍ വന്ന് താമസിക്കാന്‍ പറയും. എന്നും ഓഫീസിലേക്ക് പോകുമ്പോള്‍ ഉമ്മയുടെ നെറുകയില്‍ ഉമ്മവച്ചിട്ടാണ് ഞാന്‍ പോകാറുള്ളത്- അദ്ദേഹം പറഞ്ഞു.

إرسال تعليق

0 تعليقات