സാധാരണ ദോശ കഴിച്ച് മടുത്തോ? എങ്കില്‍ പനീര്‍ ദോശ ഉണ്ടാക്കിയാലോ . ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് പനീര്‍ ദോശ .
സോസ്, ചട്ണി എന്നിവയൊക്കെ ചേര്‍ത്ത് കഴിക്കാവുന്ന ഒരു കിടിലന്‍ വിഭവമാണ് ആണ് പനീര്‍ ദോശ.
വേണ്ട ചേരുവകള്‍…
പനീര്‍ നുറുക്കിയത് ഒരു കപ്പ്
സവാള ( ചെറുതായി അരിഞ്ഞത്) 1 എണ്ണം
തക്കാളി ( ചെറുതായി അരിഞ്ഞത്) 2 എണ്ണം
വെളുത്തുള്ളി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
മുളകുപൊടി, ഗരംമസാല ഒരു സ്പൂണ്‍ വീതം
പച്ചമുളക് നുറുക്കിയത് 2 എണ്ണം
മല്ലിയില രണ്ട് ടേബിള്‍സ്പൂണ്‍
എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
ദോശമാവ് രണ്ട് കപ്പ്
വെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം….
ആദ്യം കടായിയില്‍ എണ്ണ ചൂടാക്കാന്‍ വയ്ക്കുക. എണ്ണം ചൂടായി കഴിഞ്ഞാല്‍ ജീരകമിടുക. ശേഷം അതിലേക്ക് വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേര്‍ത്തിളക്കുക.
ഇനി തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം പനീര്‍ ചേര്‍ക്കുക.
എന്നിട്ട് അടുപ്പില്‍ നിന്നിറക്കുക. തവ ചൂടാകുമ്ബോള്‍ അതില്‍ ദോശമാവൊഴിച്ച് പരത്തുക. പകുതി വേവാകുമ്ബോള്‍ രണ്ട് ടേബിള്‍സ്പൂണ്‍ പനീര്‍ കൂട്ട് പരത്തിവച്ചിരിക്കുന്ന ദോശയുടെ മുകളില്‍ വയ്ക്കുക.
നന്നായി മൊരിഞ്ഞ് ശേഷം മടക്കി എടുക്കുക. സോസിന്റെ കൂടെയോ ചട്ണിയുടെ കൂടെയോ കഴിക്കാവുന്നതാണ്.
0 Comments