banner

നി​ഗൂഢതയുണർത്തുന്ന ചിത്രവുമായി മമ്മൂട്ടി; 'റോഷാക്ക്' പോസ്റ്റർ പുറത്ത്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'റോഷാക്ക്'. പേരിലെ കൗതുകം തന്നെയാണ് ഇതിന് കാരണം.

ksfe prakkulam

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും മേക്കിം​ഗ് വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റോഷാക്കിന്റെ പുതിയൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ പോസ്റ്ററുകളെ പോലെ തന്നെ ഏറെ നി​ഗൂഢത ഉൺത്തുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ്ലുക്കിലും സെക്കൻഡ് ലുക്കിലും മമ്മൂട്ടിയുടെ മുഖം കാണാനായിരുന്നില്ല. എന്നാൽ റോഷാക്കിലെ മമ്മൂട്ടിയുടെ ലുക്കാണ് പുതിയ പോസ്റ്ററിലൂടെ പുറത്തുവരുന്നത്. നിരവധി പേരാണ് ഇതിനോടകം പോസ്റ്റർ ഷെയർ ചെയ്യുകയും കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്തത്.

Post a Comment

0 Comments