banner

ടൂറിസ്റ്റ് ബസിൽ എംഡിഎംഎ; മൂന്ന് യാത്രക്കാർ പിടിയിൽ

ആലുവയിൽ ടൂറിസ്റ്റ്ബസ് യാത്രക്കാരിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി എം.എ പിടിച്ചെടുത്തു. ബംഗുളുരുവിൽ നിന്നെത്തിയ യാത്രക്കാരെയാണ് ആലുവയിൽ വെച്ച് പൊലീസ് പിടികൂടിയത്.

ബംഗളരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരിൽ നിന്നുമാണ് മാരക ലഹരി മരുന്നായ എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തത്. ബസിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരിൽ നിന്നുമായി 51 ഗ്രാമോളം എം.ഡി.എം.എയാണ് ആലുവയിൽ നിന്ന് പൊലിസ് പിടികൂടിയത്.

അതേ സമയം രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വയനാട് കൽപറ്റയിൽ നിന്ന് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കൊല്ലം സ്വദേശി പിടിയിലായത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് കൊല്ലം സ്വദേശി ഗോപാലകൃഷ്ണനാണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം എം ഡി എം പിടിച്ചെടുത്തു.

Post a Comment

0 Comments