കണ്ണൂർ : തരംതാഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവർണർ ആരിഫ് മുഹമദ് ഖാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

എന്തും പറയുന്ന നിലയിലേക്ക് ഗവർണർ എത്തി. മുഖ്യമന്ത്രിക്കെതിരെ ഗവർണറുടെ കൈയിൽ തെളിവുകളുണ്ടെങ്കിൽ പുറത്തു വിടട്ടെ. കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധം ഉണ്ടായ സമയത്ത് ഗവർണർ എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശമുള്ളതിനാലാണെന്നും മുഖ്യമന്ത്രിക്കെതിരായ വിഡിയോയും കത്തുകളും തിങ്കളാഴ്ച പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞിരുന്നു.
0 Comments