banner

ആധാര്‍ കാർഡുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി റേഷനില്ല

റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി റേഷന്‍ നല്‍കാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. 

ksfe prakkulam

ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി പൊതുവിതരണം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന നടപടി. ഈമാസം 20നകം പ്രക്രിയ പൂര്‍ത്തിയാക്കുവാനാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ ആധാറില്ലാത്ത അംഗങ്ങളുടെ പേരുകള്‍ കാര്‍ഡില്‍നിന്ന് ഒഴിവാക്കുകയാണ്.
റേഷന്‍ ഗുണഭോക്താക്കളായ അന്ത്യോദയ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളിലും സംസ്ഥാന സബ്സിഡി (നീല), പൊതു (വെള്ള) കാര്‍ഡുകളിലും ഇനിയും അംഗങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അതേസമയം, കാര്‍ഡിന് വിഹിതം ലഭിക്കുന്ന മഞ്ഞ, വെള്ള കാര്‍ഡുകളിലെ അംഗങ്ങളെ ഒഴിവാക്കിയാല്‍ ലഭിക്കുന്ന റേഷന്‍ കുറയില്ല. എന്നാല്‍, അംഗങ്ങള്‍ക്ക് വിഹിതമുള്ള പിങ്ക്, നീല കാര്‍ഡുകളില്‍ അംഗങ്ങളെ ഒഴിവാക്കിയാല്‍ ലഭിക്കുന്ന അളവ് കുറയും.

മൂന്നു ജില്ലകളില്‍ സമ്ബൂര്‍ണമായി ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലാണ് ആദ്യമായി ഇത് പൂര്‍ത്തിയായത്. പിന്നാലെ പത്തനംതിട്ടയിലും കൊല്ലത്തും നടന്നു. ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ പിറകിലാണ്. ആദിവാസികള്‍ അടക്കമുള്ള റേഷന്‍കാര്‍ഡ് ഉടമകളുള്ള ഇടുക്കി, വയനാട് ജില്ലകളില്‍ ബയോമെട്രിക് രേഖകള്‍ തെളിയാത്തവര്‍ ഏറെയാണ്.
ഇവരുടെ കാര്യത്തില്‍ റേഷന്‍ കാര്‍ഡില്‍ പ്രത്യേക പരിഗണന നല്‍കും. 

കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, മാനസിക വൈകല്യമുള്ളവര്‍, ഓട്ടിസം ബാധിച്ചവവര്‍ക്കും ഈ ആനുകൂലം ലഭിക്കും. കഴിഞ്ഞ കേരള പിറവി ദിനത്തില്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വരുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിക്കല്‍ 100 ശതമാനവുമാവുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാലിത് പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി വീണ്ടും രംഗത്തുവന്നത്.

സംസ്ഥാനത്ത് 92,88,126 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഈ റേഷന്‍ കാര്‍ഡുകളില്‍ 3,54,30,614 അംഗങ്ങളുമാണുള്ളത്. ഇതില്‍ 98 ശതമാനം അംഗങ്ങള്‍ ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. ആറു ലക്ഷത്തില്‍ അധികം അംഗങ്ങള്‍ ഇനിയും ബന്ധിപ്പിക്കാനുണ്ട്.

Post a Comment

0 Comments