കണ്ണൂര്‍ : മേല്‍പ്പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
. മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലില്‍ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകന്‍ യൂസഫ്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെ മുഴപ്പിലങ്ങാട് മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് തൊഴില്‍സ്ഥലമായ കൊടുവള്ളിയിലേക്ക് ബൈക്കില്‍ പോവുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: നിഹാല്‍, നിദ, നിഫ്ത്താഷ്, നബീല്‍ സഹോദരങ്ങള്‍: മഹമ്മൂദ്, ഉമ്മര്‍, കാസിം, നബീസു, പരേതനായ അലി കബറടക്കം വൈകുന്നേരം മുല്ലപ്രം ജുമാ മസ്ജിദില്‍ നടക്കും.
0 Comments