എറണാകുളത്ത് നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളിൽ ഒരാളായ അക്ഷയ് വൈകിട്ടോടെ അയ്യംമ്പിള്ളിയിലെ വീട്ടിൽ തിരിച്ചെത്തി.

സഹോദരി അഞ്ജനക്കായി തിരുവനന്തപുരത്ത് തെരച്ചിൽ തുടരുകയാണ്. ഇരുവരും എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല. അക്ഷയിൽ നിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പോലീസ് ചോദിച്ചറിയുകയാണ്.
അതേസമയം സഹോദരി അഞ്ജന മറ്റൊരു യുവാവിനൊപ്പം തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വർക്കലയിൽ എത്തി എന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
0 Comments