തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ ഞായറാഴ്ചയും പ്രവർത്തിക്കും.

പകരമുള്ള അവധി 19ന് നൽകും. ഓണത്തിന് മുമ്പുതന്നെ കിറ്റ്‌വിതരണം പൂർത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. സർവർ തകരാറിലായതിനെ തുടർന്ന് പലയിടത്തും ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടിരുന്നു.
0 Comments