banner

വീട്ടിനുള്ളിൽ പാൻ മസാലയ്ക്ക് പാക്കറ്റ് നിർമ്മാണം; ഒരാള്‍ അറസ്റ്റില്‍

കോട്ടയം : വടവാതൂരില്‍ വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് എക്സൈസ് കണ്ടെത്തി. 

ksfe prakkulam

ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം വില വരുന്ന പുകയില ഉല്‍പന്നങ്ങളും പന്ത്രണ്ട് കുപ്പി വിദേശ മദ്യവും ഇവിടെ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. 

പുകയില ഉല്‍പന്നങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ പായ്ക്ക് ചെയ്യാനായി തയാറാക്കിയ കവറുകള്‍, ഒപ്പം പായ്ക്കിങ്ങിനായി പ്രത്യേക യന്ത്രവും കണ്ടെടുത്തു. 

ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ഇന്നത്തെ റെയ്ഡും അറസ്റ്റും.

إرسال تعليق

0 تعليقات