banner

യുക്രൈന് പാകിസ്ഥാൻ്റെ ആയുധ സഹായം; ചിത്രങ്ങൾ പുറത്ത്

റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ യുക്രൈന് പാകിസ്താന്റെ സഹായം. ആയുധങ്ങൾക്കുവേണ്ടിയുള്ള യുക്രൈന്റെ വർധിച്ചുവരുന്ന ആവശ്യത്തിനിടെ പാകിസ്താൻ സഹായം നൽകിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

യുക്രേനിയൻ സൈന്യം പാകിസ്താനി ഓർഡനൻസ് ഫാക്ടറികൾ (പിഒഎഫ്) നിർമ്മിച്ച 122 എംഎം എച്ച്ഇ ആർട്ടിലറി പ്രൊജക്‌ടൈലുകൾ ഉപയോഗിക്കുന്നതായി ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു. യുക്രൈൻ വെപ്പൺ ട്രാക്കറിന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.

إرسال تعليق

0 تعليقات