banner

പ്രളയത്തില്‍ മുങ്ങി പാകിസ്ഥാന്‍; രാജ്യത്ത് 4,000 കോടി ഡോളറിന്റെ നഷ്ടം



ഇസ്ലാമാബാദ് : പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍. 

ksfe prakkulam

പ്രളയത്തില്‍ 4,000കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടം 3,000 മുതല്‍ 4,000കോടി ഡോളര്‍വരെയാണ് കണക്കുകള്‍ സൂപിപ്പിക്കുന്നതെന്ന് പാകിസ്ഥാന്‍ ആസൂത്രണകാര്യ മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ പറഞ്ഞു.

പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വേള്‍ഡ് ബാങ്കിന്റെ അടക്കം സഹായം തേടാനാണ് പാകിസ്ഥാന്റെ തീരുമാനം. പാകിസ്ഥാനില്‍ 3,000 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിരിക്കാം എന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറെസന്‍സ് വിലയിരുത്തിയിരുന്നത്. എന്നാല്‍ അതിലും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പുറത്തുവന്ന കണക്കുകള്‍ സൂപിപ്പിക്കുന്നു. വിശദമായ റിപ്പോര്‍ട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കും എന്ന് അറിയിച്ചു.

إرسال تعليق

0 تعليقات