തുറവൂർ : കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടിയിൽ.
അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനെയാണ് ആലപ്പുഴ വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ഏഴിന് ദേശീയപാതയിൽ ചമ്മനാടിന് സമീപമാണ് അദ്ദേഹത്തെ ഒരു ലക്ഷം രൂപയുമായി പിടികൂടിയത്. അരൂരിൽ ഒരു കെട്ടിടത്തിന് നിർമാണ അനുമതിയുടെ പേരിൽ ഉടമ അപേക്ഷ നൽകിയിട്ടും സെക്രട്ടറി പണം നൽകാത്തതിന്റെ പേരിൽ അനുമതി നിഷേധിച്ചിരുന്നു. രണ്ടു ലക്ഷം രൂപ നൽകിയെങ്കിൽ മാത്രമേ കെട്ടിടത്തിൻ്റെ നിർമാണത്തിന് അനുമതി നൽകുകയുള്ളു എന്ന സെക്രട്ടറിയുടെ പിടിവാശി കാരണം കഴിഞ്ഞ കുറച്ചു നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു.
അതിനുശേഷമാണ് കഴിഞ്ഞദിവസം ഒരു ലക്ഷം രൂപ നൽകാമെന്ന് അപേക്ഷകൻ സമ്മതിക്കുകയും ഇതു സംബന്ധിച്ച വിവരം വിജിലൻസിന് കൈമാറുകയും ചെയ്തത്.
ഇതിൻ പ്രകാരം ഇന്നലെ വൈകുന്നേരം ഏഴിന് പഞ്ചായത്ത് സെക്രട്ടറി മണിയപ്പൻ്റെ വീട്ടിലേക്കുള്ള വഴിയിൽ എത്തുവാനും സെക്രട്ടറി ആവശ്യപ്പെട്ടു. ചമ്മനാട് എത്തി പണം കൈമാറുന്ന സമയം മണിയപ്പനെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
0 Comments