banner

പഞ്ചായത്തീ രാജ്: കൊല്ലം ജില്ലാ പഞ്ചായത്തംഗങ്ങൾക്ക് പഠനയാത്ര, വിവാദം



കൊല്ലം : ഉത്തരേന്ത്യൻ പഞ്ചായത്തീ രാജ് സംവിധാനത്തെക്കുറിച്ച് പഠനം നടത്താൻ കൊല്ലം ജില്ലാ പഞ്ചായത്തിലെ ഇരുപത് അംഗങ്ങൾ ഉടൻ യാത്ര തിരിക്കും. 

ksfe prakkulam

രാജ്യത്തിനാകെ മാതൃകയെന്ന് കൊട്ടിഘോഷിച്ച കേരള മോഡലിനെ മൊത്തത്തിൽ തള്ളിയാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പഞ്ചാബിലേക്കും ഹിമാചൽ പ്രദേശിലേക്കുമുള്ള പഠന യാത്ര.

യാത്ര പഠനാവശ്യത്തിനായതിനാൽ 
ട്രെയിനിലല്ല യാത്ര. വിമാനത്തിലാണ് അങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമുള്ള പരിപൂർണ്ണ യാത്ര. ഇതിനും യാത്രയുടെ സകല ചിലവുകൾക്കുമായി പണം ചിലവഴിക്കുക ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാകും. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ അനുമതിയുത്തരവിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.

കൊല്ലം ജില്ലാ പഞ്ചായത്തിലെ ഇരുപത് ജനപ്രതിനിധികൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ അനുമതി നൽകിയും യാത്രയ്ക്ക് ചിലവാകുന്ന തുക തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കുന്നതിനും യഥേഷ്ടം അനുമതി നൽകി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഡെപ്യൂട്ടി സെക്രട്ടറി രഞ്ജൻ രാജ് ആർ.പിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ പഞ്ചായത്തീ രാജ് സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് കൊല്ലം ജില്ലാ പഞ്ചായത്തിലെ ഇരുപത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ 28 അംഗസംഘം അവിടത്തേക്ക് പോവുന്നത്.

യാത്രയ്ക്ക് സെക്കൻഡ് എ.സി ട്രെയിൻ യാത്രാ നിരക്ക് കില നൽകും. എന്നാൽ അംഗങ്ങൾക്ക് ദീർഘദൂര ട്രെയിൻ യാത്ര ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലും കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്നതിനാലും യാത്ര വിമാനത്തിലാക്കാമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സർക്കാർ നടപടി.

സെക്കൻഡ് എ.സി ട്രെയിൻ യാത്രാ നിരക്കിന് പുറമേ വിമാന യാത്രയ്ക്ക് ചെലവാകുന്ന അധിക തുക ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ചെലവാക്കാൻ അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇക്കാര്യം സർക്കാർ പരിശോധിക്കുകയും ജനപ്രതിനിധികൾക്ക് മാത്രം പഠനയാത്രയ്ക്കായി വിമാനയാത്ര നടത്താൻ അനുമതി നൽകിയും തുക ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ അനുവദിച്ചുമാണ് ഉത്തരവിറക്കിയത്.

Post a Comment

0 Comments