banner

കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം



കണ്ണൂർ : പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയവരെ കൈകാര്യം ചെയ്ത് നാട്ടുകാർ. 

ksfe prakkulam

ഹർത്താൽ അനുകൂലികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്. കട അടപ്പിക്കാനെത്തിയ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശികളായ നർഷാദ്, ഷുഹൈബ് എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഇതിനിടെ കണ്ണൂർ, മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായി. ആലപ്പുഴയിൽ വിദ്യാ‍ര്‍ത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അക്രമം. ഇതുവരെ 50 കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നതായി റിപ്പോർട്ട്. കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആർ.ക്യാമ്പിലെ കോൺസ്റ്റബിൾ നിഖിൽ ‌എന്നിവർക്ക് ഗുരുതര പരിക്ക്. ഇവരെ കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ വിളക്കോട് ലോറിക്ക് നേരെയും കല്ലേറുണ്ടായി. ചെങ്കൽ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു. പലയിടത്തും കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ ഹർത്താലിനെ തുടര്‍ന്ന് കല്ലേറ് ഉണ്ടായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്. കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർടി സി ബസുകൾക്ക് നേരേയും കല്ലേറ് ഉണ്ടായി.

Post a Comment

0 Comments