banner

അഭിഭാഷക സമരം: കരുനാഗപ്പള്ളി സിഐ അടക്കം 4 പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

കൊല്ലം : കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച്‌ ബാര്‍ കൗണ്‍സില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു.

ksfe prakkulam

നിയമ മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെ തീരുമാനം. 

കരുനാഗപ്പള്ളി സിഐ ഗോപകുമാര്‍ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സര്‍ക്കാ‍ര്‍ ഉറപ്പ് നല്‍കിയെന്ന് അഭിഭാഷകര്‍ അവകാശപ്പെട്ടു. 

കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ സെപ്റ്റംബര്‍ അഞ്ചിന് കരുനാഗപ്പള്ളി പൊലീസ് മര്‍ദ്ദിച്ചുവെന്നും വിലങ്ങ് വച്ചുവെന്നും ആരോപിച്ചാണ് ബാര്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ചയിലധികമായി കോടതി നടപടികള്‍ ബഹിഷ്‍കരിച്ച്‌ കൊല്ലം ബാ‍ര്‍ അസോസിയേഷന്‍ സമരത്തിലായിരുന്നു. 

സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം എറണാകുളത്തും ചര്‍ച്ച നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്.

Post a Comment

0 Comments