തീരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് ചെറുപ്പക്കാരെ വളരെയധികം വലയ്ക്കുന്ന ഒരു പ്രശ്നമാണ്.
.
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്. വിറ്റാമിന്‍ ബി 12, സിങ്ക്, സെലിനിയം, കോപ്പര്‍, വൈറ്റമിന്‍ ഡി എന്നിവയുടെ അപര്യാപ്തതയയാണ് അകാലനരയ്ക്കുള്ള പ്രധാന കാരണം. ഇത്തരത്തിൽ ഉണ്ടാകുന്ന അകാലനരയെ തടുക്കാൻ പറ്റിയ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ബദാം ഓയിലില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുടിയില്‍ പരുട്ടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.
രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിപൊടി, ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഒരു പാക്ക് തയ്യാറാക്കുക. ഈ പാക്ക് തലയില്‍ പുരട്ടി 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം.
തക്കാളി നീര് തലയില്‍ നേരിട്ട് പുരട്ടി പത്ത് മിനുട്ട് ഇടുക. അരമണിക്കൂറിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക
0 Comments