banner

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ആഘോഷിച്ചു

അഞ്ചാലുംമൂട് : ബിജെപി തൃക്കരുവ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം വിപുലമായി ആഘോഷിച്ചു.

പഞ്ചായത്തിൽ നിരവധി ഇടങ്ങളിൽ മധുരം വിതരണം ചെയ്തും പ്രധാന മന്ത്രിക്കു ജന്മദിനാശംസകൾ നേർന്നു കൊണ്ട് ആശംസകാർഡുകൾ അയച്ചു കൊണ്ടും പ്രവർത്തകർ ജന്മദിനം ആഘോഷിച്ചു. 

ബിജെപി തൃക്കരുവ ഏരിയ പ്രസിഡന്റ്‌ അജയൻ മകരവിളക്ക്, ജനറൽ സെക്രട്ടറി സജിഷ്, പ്രഭാരി സുരേഷ് മാങ്ങാട്, പാർലമെൻട്രി പാർട്ടി ലീഡർ സുജിത് അഷ്ടമുടി, സെക്രട്ടറി രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി സന്തോഷ്‌ സരോവരം, മണ്ഡലം കമ്മറ്റിയംഗം മഹേഷ്‌ ഇഞ്ചവിള,യുവ മോർച്ച ജനറൽ സെക്രട്ടറി ഹരി, പ്രസിഡന്റ്‌ കൃഷ്ണകുമാർ,സമിഷ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.

إرسال تعليق

0 تعليقات