ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍.
സ്വയം രക്ഷ പരിഗണിച്ചുകൊണ്ടാണ് പുലിയെ കൊന്നതെന്നും കേസെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ‘അദ്ദേഹം രക്ഷപെട്ടതും അത്ഭുതകരമായാണ്.
ആത്മരക്ഷാര്‍ത്ഥം എന്ന നിലയില്‍ ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനായി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുവെച്ചെങ്കിലും പുലി അതില്‍പ്പെട്ടിരുന്നില്ല. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയല്ലേ’. മന്ത്രി വ്യക്തമാക്കി.
0 Comments